ഡോംബിവില്ലി: യുവാവിനെ ഒരു കൂട്ടം സ്ത്രീകള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ര്ടയിലെ ഡോംബിവില്ലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു സ്ത്രീയോട് മോശമായി പെരുമാറിയ പുരുഷനെ പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വനിതാ സംഘടനയില്‍പെട്ട സ്ത്രീകള്‍ യുവാവിനെ കൈകാര്യം ചെയ്തത്. തുടര്‍ന്ന് അയാളുടെ വീട്ടിലെത്തിച്ച് ഭാര്യയുടെ മുന്നില്‍ വച്ച് മോശമായി പെരുമാറിയ സ്ത്രീയോട് മാപ്പു പറയിക്കുകയും ചെയ്തു. 

 

 

 

 

 

 

 

 

 

 

 

 

തന്നെ ഗ്രാമത്തില്‍ കട നടത്തുന്ന യുവാവ് നിരന്തരമായി ശല്യം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്യുകയാണെന്ന് യുവതി ഗ്രാമത്തിലെ സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന സംഘടനയില്‍ പരാതി നല്‍കി. തന്റെ കുട്ടിയെ അപകടപ്പെടുത്തുമെന്നും ഇയാള്‍ പറഞ്ഞെന്നും പലതവണ തന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. 

പരാതി ലഭിച്ചതോടെ സംഘടനയിലുള്ള വനിതാ പ്രവര്‍ത്തകര്‍ യുവാവിന്റെ കടയിലെത്തുകയും സംഭവത്തെ കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാല്‍ പരാതിയെ കുറിച്ച് അന്വേഷിച്ച വനിതസംഘടനയിലെ പ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയായിരുന്നു യുവാവ്. തുടര്‍ന്നാണ് അയാളെ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ തീരുമാനിച്ചത്.

 മുഷ്ടി ചുരുട്ടിയും ചെരുപ്പുപയോഗിച്ചും സ്ത്രീകള്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് നിരത്തിലൂടെ നടത്തി അയാളുടെ വീടുവരെ കൊണ്ടെത്തിച്ചു. തുടര്‍ന്നാണ് ഭാര്യയുടെ മുന്നില്‍വച്ച് ഇരയായ സ്ത്രീയോട് മാപ്പു പറയിക്കുകയും ചെയ്തത്.