സൗദിയില്‍ ആദ്യമായാണ്‌ സൈനിക സേവനത്തിന് വനിതകളെ റിക്രൂട്ട് ചെയ്യുന്നത്.

സൗദി അറേബ്യ : അതിർത്തി സുരക്ഷാ സേനയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ സൗദി അറേബ്യ നടപടി തുടങ്ങി. അതിർത്തി സുരക്ഷാ സേനയില്‍ സേവനം ചെയ്യാന്‍ താല്പര്യമുള്ള സൗദി വനിതകളില്‍ നിന്ന് സുരക്ഷാ വിഭാഗം അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ഇരുപത്തിനാല് മുതല്‍ മുപ്പത് വരെ അപേക്ഷിക്കാം. സൗദിയില്‍ ജനിച്ചു വളർന്ന സൗദി തിരിച്ചറിയല്‍ കാർഡുള്ള വനിതകള്‍ ആയിരിക്കണം അപേക്ഷകര്‍. 

155 മുതല്‍ 160 വരെ സെന്‍റിമീറ്റര്‍ ഉയരം വേണം. വിദേശികളെ വിവാഹം ചെയ്തവ വനിതകള്‍ക്ക് അവസരം ഉണ്ടായിരിക്കില്ല. ഹൈസ്കൂള്‍ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. വ്യക്തിഗത ഇന്‍റർ വ്യൂ പാസാകണമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു. സൈനിക വിഭാഗത്തില്‍ വിവിധ തസ്തികകളില്‍ സേവനം ചെയ്യാന്‍ താല്പതര്യമുള്ള വനിതകളില്‍ നിന്ന് മൂന്നു മാസം മുമ്പ് അപേക്ഷ സ്വീകരിച്ചിരുന്നു. ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള സൗദി വനിതകള്‍ക്കായിരുന്നു അവസരം. സൗദിയില്‍ ആദ്യമായാണ്‌ സൈനിക സേവനത്തിന് വനിതകളെ റിക്രൂട്ട് ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരായും സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് ഈ വർഷമാദ്യം നിയമമന്ത്രാലയം അറിയിച്ചിരുന്നു.