തൃശൂര്‍: കമലാസുരയ്യയുടെ ഓര്‍മ്മയില്‍ പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തണലില്‍ വനിതാ എഴുത്തുകാരികളുടെ സംഗമം. കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന് ആദരാജ്ഞലികളര്‍പ്പിച്ചാണ് സംഘമം തുടങ്ങിയത് ജ്ഞാനപീഠം ജേതാവ് പ്രതിഭാ റായ് സംഘമം ഉദ്ഘാടനം ചെയ്തു. കേരളാ സാഹിത്യ അക്കാദമിയാണ് സംഘാടകര്‍. നൂറോളം വനിതാ എഴുത്തുകാര്‍ സംഘമത്തിന്‍റെ ഭാഗമായി. വനിതാ എഴുത്തുകാര്‍ എന്തെഴുതിയാലും സ്ത്രീപക്ഷ എഴുത്തായി മുദ്രകുത്തുന്നുവെന്ന് വനിതാ സംഗമം ഉദ്ഘാടനം ചെയ്ത പ്രതിഭാ റായ് പറഞ്ഞു. എഴുത്തുകാരികളെ സാഹിത്യത്തിന്‍റെ കണക്കെടുപ്പില്‍പ്പെടുത്താത്ത സംസ്കാരമാണ് ഇവിടുള്ളതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സാറാ ജോസഫും പറഞ്ഞു.