തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ നിയമ മനുസരിച്ചായിരിക്കും ഈ ഫാര്‍മസികളില്‍ വനിതകള്‍ക്കു നിയമനം നല്‍കുക.

Add Asianetnews as a Preferred SourcegooglePreferred

സൗദിയിലെ ഷോപ്പിംഗ് മാളുകളിലും വന്‍കിട വാണിജ്യ സ്ഥാപനങ്ങളിലുമുള്ള ഫാര്‍മസികളില്‍ സ്വദേശി വനിതകളെ മാത്രമായി നിജപ്പെടുത്താനുള്ള നിര്‍ദേശം ആരോഗ്യ മന്ത്രാലയം നേരത്തെ അംഗീകരിച്ചിരുന്നു. ഷോപ്പിംഗ് മാളുകളിലെ ലേഡീസ് ഫര്‍മാസികള്‍ മൂന്നു മാസത്തിനകം പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നു ആരോഗ്യ മന്ത്രാലയ വ്യക്താവ് മിഷല്‍ അല്‍ റബീആന്‍ പറഞ്ഞു. തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ നിയമ മനുസരിച്ചായിരിക്കും ഈ ഫാര്‍മസികളില്‍ വനിതകള്‍ക്കു നിയമനം നല്‍കുക. പൂര്‍ണമായും വനിതാ വത്കരണം നടപ്പാക്കുന്നതോടെ ഈ സ്ഥാപനങ്ങളില്‍ പുരുഷന്മാരെ ജോലി ചെയ്യാന്‍ അനുവദിക്കില്ല. മാത്രമല്ല വിദേശ വനിതകളെയും ഇവിടെ ജോലി ചെയ്യുന്നതിന് അനുവദിക്കില്ല.

ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം കൂടുതല്‍ വനിതകള്‍ക്കു ഈ മേഘലയില്‍ അവസരം നല്‍കും. പുതിയ തീരുമാനം ഫാര്‍മസികളിലെ അസിസ്റ്റന്‍ഡ് തസ്തികകളോടപ്പം മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപങ്ങളിലും വനിതകള്‍ക്ക് അവസരം നല്‍കും. എന്നാല്‍ മാളുകള്‍ക്കു പുറത്തു ജനവാസ കേന്ദ്രങ്ങളിലും പ്രധാന നിരത്തുകളിലും പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളില്‍ വനിതകളെ ജോലി ചെയ്യുന്നതിന് അനുവദിക്കുകയില്ല.