കച്ച്:ഗുജറാത്തിലെ ജനങ്ങൾക്ക് ശോഭനമായ ഭാവികാലമാണ് വരാൻ പോകുന്നതെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെപോലെ ഓരോ ആൾക്കും 15ലക്ഷം രൂപ തരാമെന്ന് പറയുന്നില്ല. എല്ലാ വാഗ്ദാനങ്ങളും കോൺഗ്രസ് സർക്കാർ പാലിക്കുമെന്നും കച്ചിലെ അൻജാറിൽ രാഹുൽ വ്യക്തമാക്കി. രാഹുലിന്റെ മോബ്രിയിലേയും സുരേന്ദ്രനഗറിലെയും റാലികൾ മോശം കാലാവസ്ഥ കാരണം റദ്ദാക്കി.
അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിക്ക് എതിരാളിയില്ലെന്ന് എഐസിസി അറിയിച്ചു. വലിയ ആഘോഷങ്ങളോടെ തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രഖ്യാപനം. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പിന്തുണച്ച് 89 നാമനിര്‍ദ്ദേശ പത്രികകളാണ് തെരഞ്ഞെടുപ്പ് സമിതിക്ക് കിട്ടിയത്. പത്രികകളിലെ സൂക്ഷ്പരിശോധന പൂര്‍ത്തിയായപ്പോൾ മത്സരത്തിൽ രാഹുലിന് എതിരാളികളില്ല.
