കമല്‍ ഹാസന്‍റെ രാഷ്ട്രീയ യാത്രക്ക് ഇന്ന് ഈറോഡില്‍ തുടക്കം

First Published 11, Mar 2018, 7:59 AM IST
work at grassroots necessary to change society says Kamal Haasan
Highlights
  • കമല്‍ ഹാസൻ ഈറോഡിലെത്തി
  • രാഷ്ട്രീയയാത്രക്ക് ഇന്ന് തുടക്കം
     

ചെന്നൈ:  കമല്‍ ഹാസന്‍റെ രാഷ്ട്രീയ യാത്ര ഇന്ന് ഈറോഡിലെ മുടക്കുറിച്ചിയില്‍ നിന്നും തുടങ്ങും. ജില്ലയിലെ 8 ഇടങ്ങളിൽ കമൽ ജനങ്ങളെ കാണും. യാത്രക്ക് മുന്നോടിയായി ഈറോഡിലെത്തിയ കമല്‍ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. മക്കള്‍ നീതി മയ്യത്തിലേക്ക് തന്‍റെ ആരാധകർക്ക് പുറമെ പൊതുജനങ്ങളെ അംഗങ്ങളാക്കുക, എല്ലാ പ്രധാനസ്ഥലങ്ങളിലും പാർട്ടി പ്രവർത്തകരുടെ സാനിധ്യം ഉറപ്പുവരുത്തുക എന്നതാണ് രാഷ്ട്രീയയാത്രയുടെ ലക്ഷ്യം. .

കഇന്നലെ വൈകുന്നേരം ചേർന്ന പ്രവർത്തക യോഗത്തില്‍ കമല്‍ഹാസനെ കാണാൻ ആവേശത്തോടെ എത്തിയ ആരാധകരായിരുന്നു അധികവും.  യോഗത്തിനെത്തിയ കമല്‍ഹാസൻ ആകട്ടെ കാര്യമായി ഒന്നും സംസാരിച്ചതുമില്ല. കുറച്ചുപേരുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്തും കൈക്കുഞ്ഞിനെ എടുത്തും ഏതാണ്ട് അരമണിക്കൂറോളം കമല്‍ അവിടെ ചെലവഴിച്ചു. ഇതിനിടെ ചിലർ പറയാനുള്ള കാര്യം എഴുതി നല്‍കുകയും ചെയ്തു.

loader