ബെയ്ജിംഗ്: ചൈനയിലെ തിരക്കേറിയ ഒരു തെരുവിലെ കൂറ്റന്‍ പരസ്യ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങൾ പ്രദര്‍ശിച്ചത് 90 മിനിറ്റ് നേരം. പരസ്യ ബോർഡിന്റെ ചുമതലയുള്ള ജീവക്കാരന് പറ്റിയ അബദ്ധമാണ് ഒരു നഗരത്തെ ഞെട്ടിച്ചിരിക്കുന്നത്. ലിയങിലെ ജിയങ്‌സു നഗരത്തിലാണ് സംഭവം നടന്നത്.  സ്‌ക്രീനില്‍ തെളിഞ്ഞ അശ്ലീല ദൃശ്യങ്ങള്‍ ചൈനയിലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണിപ്പോൾ. 

പരസ്യ ബോർഡിന്റെ ചുമതലയുള്ള ജീവക്കാരൻ സ്ക്രീൻ ഓഫ് ചെയ്തെന്ന ധാരണയിൽ ഓഫീസ് കമ്പ്യൂട്ടറില്‍നിന്ന് അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതിനിടെയായിരുന്നു അബദ്ധം സംഭവിച്ചത്. എന്നാല്‍ സ്‌ക്രീന്‍ ഓഫ് ആയിരുന്നില്ല. തുടർന്ന് ഒന്നര മണിക്കൂർ ഇയാള്‍ കണ്ട അശ്ലീല ദൃശ്യങ്ങളെല്ലാം കൂറ്റന്‍ സ്‌ക്രീനിൽ തെളിയുന്നുണ്ടായിരുന്നു. 

Watch-ജീവനക്കാരൻ ഇന്റർനെറ്റിൽ കണ്ട അശ്ലീല ചിത്രം പ്ലേ ആയത് കൂറ്റൻ പരസ്യ സ്‌ക്രീനിൽ

ഇതോടെ ദൃശ്യങ്ങള്‍ കാണാൻ ആളുകൾ കൂടുകയും സ്ക്രീനിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തുകയും ചെയ്തു. ഫോണിൽ‌ പകർത്തിയ ദൃശ്യങ്ങളും വീഡിയോകളും ആളുകൾ സാമൂഹ്യമാധ്യമങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെതുടര്‍ന്ന് കമ്പനിയിലെ മറ്റ് ജീവനക്കാര്‍ ഇടപെട്ട് സ്‌ക്രീന്‍ ഓഫ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഇന്ത്യയിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിട്ടുണ്ട്. ദില്ലിയിലെ തിരക്കേറിയ മെട്രോ സ്റ്റേഷനുകളിൽ ഇത്തരത്തിൽ‌ അശ്ലീല ദൃശ്യങ്ങള്‍ പ്രദർശിപ്പിച്ചിരുന്നു.