ലോകത്തെ ഏറ്റവും മികച്ച ആ നാല് മെട്രോ റെയില്‍ സര്‍വീസുകള്‍ ഇവയാണ്

First Published 8, Mar 2018, 3:00 PM IST
world best 4 metro services
Highlights

ഇന്ന് ലോകത്തിന്റെ എല്ലയിടത്തും വികസിത നഗരജീവിതത്തിന്‍റെ മുഖമാണ് മെട്രോ റെയില്‍ അഥവാ മാസ്സ് ട്രാന്‍സിറ്റ് റെയില്‍വേ സിസ്റ്റം. അനവധി കൗതുകങ്ങള്‍ കൊണ്ടും വിവാദങ്ങള്‍ കൊണ്ടും കേരളത്തിലെ മെട്രോ റെയില്‍ പ്രോജക്ടുകള്‍ മുന്നേറുന്ന ഈ സമയത്ത് സേവനത്തിലും വലുപ്പത്തിലും കാര്യക്ഷമതയിലും ലോകത്ത് മുന്‍പന്തിയിലുളള നാല് മെട്രോ റെയില്‍ സംവിധാനങ്ങളെക്കുറിച്ച് വായ്ക്കാം

 

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ അവഗണനെയെത്തുടര്‍ന്ന് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയില്‍ പദ്ധതിയില്‍ നിന്ന് ഇ.ശ്രീധരനും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും പിന്‍മാറുകയാണെന്ന പ്രഖ്യാപനം വന്നത് ഇന്നാണ്. കൊച്ചി മെട്രോയുടെ അടുത്തഘട്ട വികസന പ്രവര്‍ത്തിയായ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ വരെയുളള പാത ദീര്‍ഘിപ്പിക്കല്‍ സ്ഥലമെറ്റെടുപ്പില്‍ കുരുങ്ങിക്കിടക്കുന്നതും, സൗത്ത് റെയില്‍വേ സ്റ്റേഷന് മുകളിലൂടെ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വളഞ്ഞ കാന്‍ഡിലിവര്‍ പാലത്തെപ്പറ്റിയുളള വാര്‍ത്തകളും കേരളത്തില്‍ മെട്രോ പദ്ധതികളെപ്പറ്റിയുളള ചര്‍ച്ചകള്‍ സജീവമാക്കുകയാണ്. ഇന്ന് ലോകത്തിന്റെ എല്ലയിടത്തും വികസിത നഗരജീവിതത്തിന്‍റെ മുഖമാണ് മെട്രോ റെയില്‍ അഥവാ മാസ്സ് ട്രാന്‍സിറ്റ് റെയില്‍വേ സിസ്റ്റം. അനവധി കൗതുകങ്ങള്‍ കൊണ്ടും വിവാദങ്ങള്‍ കൊണ്ടും കേരളത്തിലെ മെട്രോ റെയില്‍ പ്രോജക്ടുകള്‍ മുന്നേറുമ്പോള്‍ ലോകത്ത് വലുപ്പത്തിന്റെയും കാര്യക്ഷമതയുടെയും സേവനത്തിന്‍റെയും കാര്യത്തില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ കൈയാളുന്ന മെട്രോ റെയില്‍വേ സംവിധാനങ്ങളുടെ സവിശേഷതകള്‍ എന്തൊക്കെയെന്ന് നോക്കാം.

1) ഹോങ്കോങ് മെട്രോ 

ഒക്ടോപ്പസ് കാര്‍ഡ്

ലോകത്തെ ഏറ്റവും വലിയ ട്രാന്‍സ്പോര്‍ട്ട് പേയ്മെന്‍റ്  സിസ്റ്റമായ ഒക്ടോപ്പസ് കാര്‍ഡാണ് ഹോങ്കോങ് മെട്രോയുടെ ഏറ്റവും വലിയ പ്രത്യേകത. ഒക്ടോപ്പസ് കാര്‍ഡ് ഉപയോഗിച്ച് മെട്രോ യാത്രമാത്രമല്ല റെസ്റ്റോറെന്‍ഡുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയോ, ഹോങ്കോങിന്റെ ചരിത്രത്തിലേക്ക് യാത്ര നടത്തുകയോ, ഹോങ്കോങില്‍ ഷോപ്പിങ് നടത്തുകയും ഒക്കെയാകാം.

ട്രെയിനുകള്‍ക്ക് ടൈം ടേബിള്‍ ഇല്ല

നഗരത്തിലെ തിരക്ക് അനുസരിച്ച് ട്രെയിന്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണ് ഹോങ്കോങിലെ മെട്രോയുടെ രീതി. തിരക്ക് കൂടുമ്പോള്‍ സര്‍വീസുകളുടെ എണ്ണം സ്വഭാവികമായി വര്‍ദ്ധിക്കും.  

യാത്രക്കാര്‍ക്കായി

എല്ലാ മെട്രോ സ്റ്റോഷനുകളിലും വൈഫൈ, കാഴ്ചയില്ലത്തവര്‍ക്ക് സഹായകരമായ ബ്രേയിന്‍ പ്ലേറ്റുകള്‍, ഓട്ടോമേറ്റഡ് ടിക്കറ്റിങ് മിഷീനിലൂടെ ടിക്കറ്റ് വിതരണം, മെട്രോ സ്റ്റേഷന്റെ അകത്തോ സമീപമായോ ബാങ്കുകള്‍, ഷോപ്പുകള്‍, ടേക്ക് എവേ കോര്‍ണറുകള്‍ എന്നിവ ഹോങ്കോങ് മെട്രോയെ ആകര്‍ഷകമാക്കുന്നു. ഹോങ്കോങ് മെട്രോയുടെ ഏറ്റവും വലിയ സവിശേഷത എയര്‍പോര്‍ട്ട് എക്സ്പ്രസ്സാണ് ഓരോ 10 മിനിറ്റിലും എയര്‍പോര്‍ട്ടിനെയും നഗരത്തെയും ഹോങ്കോങ് മെട്രോ ബന്ധിപ്പിക്കുന്നു. ഹോങ്കോങ് മെട്രോയുടെ എയര്‍പേര്‍ട്ട് എക്സ്പ്രസ്സ് ഏറെ പ്രശംസ ഏറ്റുവാങ്ങിയ സര്‍വീസാണ്.   

സേവന വ്യാപ്തി

218.2 കി. മി. ആണ് ആകെ പാതയുടെ നീളം. ഹെവി റെയില്‍, ലൈറ്റ് റെയില്‍, എയര്‍പോര്‍ട്ട് എക്സ്പ്രസ്സ് എന്നിങ്ങനെ വിവിധ തരം തിരിവുകളുണ്ട് ഹോങ്കോങ് മെട്രോയ്ക്ക്. 34 ലക്ഷം പേര്‍ ദിനവും ഹോങ്കോങ് മെട്രോ സേവനങ്ങള്‍ വിനിയോഗിക്കുന്നു. 

2) സോള്‍ മെട്രോ

ഭരണനിര്‍വഹണം

സോള്‍ മെട്രോയെ നിയന്ത്രിക്കുന്നത് പ്രധാനമായും മൂന്ന് വ്യത്യസ്ത കമ്പനികളാണ് ഇവയില്‍ രണ്ടണ്ണം സര്‍ക്കാര്‍ നിയന്ത്രണത്തിലുളളതാണ്. സൗത്ത് കൊറിയന്‍ സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്നത്, സോള്‍ മെട്രോ പൊളിറ്റന്‍ പ്രദേശിക സര്‍ക്കാര്‍ നിയന്ത്രിക്കുന്നത്‍, സ്വകാര്യ കമ്പനികളുടെ കൂട്ടായ്മ എന്നിവയാണ് സോള്‍ മെട്രോയെ നിയന്ത്രക്കുന്നത്. 

യാത്രക്കാര്‍ക്കായി

ആധുനിക കാലാവസ്ഥാ നിയന്ത്രണ സംവിധാനവും, കോച്ചുകളിലെ വൈഫൈ സംവിധാനം, വ്യക്തമായ ഡിസ്പ്ലെ സ്ക്രീനുകളും ട്രെയിനുകളിലെ ആര്‍ഭാടം വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേക ക്ലോസിംഗ് ടൈം ഇല്ലാത്ത സോള്‍ മെട്രോ ദിവസസേവനം അവസാനിപ്പിക്കുന്നത് നഗരത്തിന്റെ രാത്രികാല തിരക്കനുസരിച്ചായിരിക്കും.

സേവന വ്യാപ്തി

സൗത്ത് കെറിയയു‍ടെ തലസ്ഥാനമായ സോളിന്റെ നാഡീവ്യൂഹമായ സോള്‍ മെട്രോയ്ക്ക് 940 കി. മി. ദൂരപരിധിയാണുളളത് 1974 ലാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ഒന്‍പത് ലൈനുകളിലായി 70 ലക്ഷം യാത്രക്കാര്‍ സോള്‍ മെട്രോയിലൂടെ ദിവസവും കടന്നുപോകുന്നു. സോളിനെയും ഇന്‍ജിയോണിനെയും ബന്ധിപ്പിക്കുന്ന മെട്രോ പാതയുടെ എഞ്ചിനിയറിംഗ് ആരിലും വിസ്മയമുളവാക്കുന്നതാണ് 

3) സിങ്കപ്പൂര്‍ മെട്രോ

ഫുളളി ഓട്ടോമേറ്റഡ് മെട്രോ

ലോകത്തെ ഏറ്റവും നീളംകൂടിയ ഫുളളി ഓട്ടോമേറ്റഡ് മെട്രോ ലൈന്‍ സിങ്കപ്പൂര്‍ മെട്രോയുടെതാണ്. സിങ്കപ്പൂര്‍ സര്‍ക്കിള്‍ മുതല്‍ ഡൗണ്‍ ടൗണ്‍, നോര്‍ത്ത്-ഈസ്റ്റ് വരെ നിളുന്നതാണ് ഈ പാത. സിങ്കപ്പൂര്‍ മേഖലയിലെ കാര്‍ബണ്‍ ഫുട്ട്പ്രിന്റ് കുറയ്ക്കാനായി എനര്‍ജി എഫിഷ്യന്‍സി സംവിധാനങ്ങളെടെയാണ് മെട്രോയിലുടനീളം സജീകരിച്ചിട്ടുണ്ട്  

യാത്രക്കാര്‍ക്കായി

വൃത്തിയുടെയും കാര്യക്ഷമതയുടെയും ആധുനിക സങ്കേതങ്ങളുടെയും കാര്യത്തില്‍ ഏറെമുന്നിലാണ് സിങ്കപ്പൂര്‍ മെട്രോ. സിങ്കപ്പൂര്‍ റെയില്‍ ടണലുകള്‍ ഏത് തരത്തിലുളള ബോബുകളെയും പ്രതിരോധിക്കാന്‍ കെല്‍പ്പുളളവയുമാണ്.

സേവന വ്യാപ്തി

1987 പ്രവര്‍ത്തനം തുടങ്ങിയ സിങ്കപ്പൂര്‍ മെട്രോയ്ക്ക് 119 സ്റ്റേഷനുകളുണ്ട്. സിങ്കപ്പൂര്‍ മാസ് റെയില്‍ ട്രാന്‍സിറ്റിന് (സിങ്കപ്പൂര്‍ മെട്രോ) 200 കി. മി. ശൃംഖലയുണ്ട്. ദിവസവും 50 ലക്ഷം യാത്രക്കാര്‍ സിങ്കപ്പൂര്‍ മെട്രോ ഉപയോഗിക്കുന്നുണ്ട്. 

4) ലണ്ടന്‍ മെട്രോ 

ആ‍ദ്യ അണ്ടര്‍ ഗ്രൗണ്ട് റെയില്‍

ലണ്ടന്‍ ട്യൂബാണ് (മെട്രോ റെയില്‍) ലോകത്തെ ആദ്യത്തെ അണ്ടര്‍ ഗ്രൗണ്ട് റെയില്‍. 1863 ലായിരുന്നു ലണ്ടന്‍ ട്യൂബിന്റെ ഉദ്ഘാടനം നടന്നത്. 1890 ല്‍ ലോകത്തെ ആദ്യത്തെ ഇലക്ട്രിക്ക് ലൈന്‍ ലണ്ടന്‍ ട്യൂബില്‍ സ്ഥാപിച്ചതോടെ അണ്ടര്‍ ഗ്രൗണ്ട് റെയില്‍ ഇന്നുകാണുന്ന മെട്രോ സിസ്റ്റങ്ങളുടെ നിലവാരത്തിലേക്കുയര്‍ന്നുന്ന നടപടികള്‍ തുടങ്ങിയത്. വൃത്തിയുടെ കാര്യത്തിലും കാര്യക്ഷമതയിലും മെട്രോ വളരെ മുന്നിലാണ്.

സേവന വ്യാപ്തി

270 സ്റ്റേഷനുകളാണ് ലണ്ടന്‍ മെട്രോയ്ക്കുളളത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ മെട്രോ സംവിധാനമാണ് ലണ്ടന്‍ ട്യൂബ്. 402 കി.മി. സേവന വ്യാപ്തിയുണ്ട് മെട്രോയ്ക്ക്. ദിവസവും 12 ലക്ഷം പേരാണ് ലണ്ടന്‍ മെട്രോയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.

loader