റിയാദ്: ലോക സര്‍ക്കാര്‍ ഉച്ചകോടി ദുബായില്‍ ആരംഭിച്ചു. 139 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിക്കാണ് ദുബായില്‍ തുടക്കമായിരിക്കുന്നത്. മദീനത്ത് ജുമേറയില്‌നടക്കുന്ന പരിപാടിയില്‍ 139 രാജ്യങ്ങളില്‍ നിന്നായി നാലായിരം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 

150 പേരാണ് വിവിധ സെഷനുകളില്‍ പ്രഭാഷകരായി എത്തുന്നത്. ഗവണ്മെന്റ് തലത്തിലുള്ള വികസന പദ്ധതികളും പരിപാടികളും ചര്‍ച്ച ചെയ്യുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഉന്നത ഉദ്യോഗസ്ഥരും നയരൂപീകരണ വിദഗ്ധരുമെല്ലാം ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്റാഷിദ് അല്മക്തൂം ആദ്യ ദിനം പ്രഭാഷണം നടത്തി. 

അന്താരാഷ്ട്ര നാണ്യനിധി മേധാവി ക്രിസ്റ്റീന്‍ ലഗാര്‌ദെ, സെനഗല്‍ പ്രസിഡന്റ് മാക്കി സാല്‍, ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‌സോ ആബെ, ലോക ശാസ്ത്ര മേളയുടെ സഹസ്ഥാപകന്‍ ഡോ. ബ്രയാന്‍ ഗ്രീ തുടങ്ങിയവരും ആദ്യദിനത്തിലെ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തി. 114 സെഷനുകളാണ് ഉച്ചകോടിയുടെ ഭാഗമായി അരങ്ങേറുക.