തിരുവനന്തപുരം: ലോക കേരള സഭയിൽ പങ്കെടുത്തതിൽ പ്രതിപക്ഷത്തിന് ജാഗ്രത കുറവുണ്ടായതായി മുല്ലപ്പള്ളി രാമചന്ദ്രൻ. എം.പി.എം പിമാരുൾപ്പെടെയുള്ളവരെ പിൻനിരയിലിരുത്തി അപമാനിച്ചു. മുഖ്യമന്ത്രി സമ്പന്നർക്ക് ഒപ്പമാണെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു.ഇത് കൊണ്ട് കേരളത്തിന് ഗുണമുണ്ടാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ജെഡിയുവിന്‍റെ മുന്നണിമാറ്റത്തെയും അദ്ദേഹം വിമര്‍ശിച്ചു. മുന്നണി മാറ്റത്തിന്‍റെ കാരണം പൊതു സമൂഹത്തോട് വിശദീകരിക്കുന്നതിൽ ജെഡിയു പരാജയപ്പെട്ടുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു.