പിങ്ക് കാരവന്റെ അംബാസഡര്‍മാരിലൊരാളായ ഷാര്‍ജ സ്റ്റാറ്റിറ്റിക്‌സ് ആന്റ് കമ്യൂണിറ്റി ഡവലപ്‌മെന്റ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ലാ അല്‍ താനി തയ്യാറാക്കിയ ബര്‍ഗര്‍ വില്ല 88 മാഗസിന്‍ ഉടമയാണ് 36,700 ദിര്‍ഹത്തിന് ലേലം പിടിച്ചത്. ലേലത്തില്‍ 108,755 ദിര്‍ഹം സ്വരൂപിച്ചതായി സംഘാടകര്‍ അറിയിച്ചു.

പിങ്ക് കാരവന്റെ തുടക്കം മുതല്‍ സഹകരിച്ചുപോരുന്ന ശൈഖ് അല്‍ താനിയും സംഘവും രണ്ടു വര്‍ഷം മുന്‍പ് ഒരുക്കിയ ബര്‍ഗര്‍ 7000 ഡോളറിന് ലേലത്തില്‍ പോയിരുന്നു. ലേലം മുഖേന ലഭിച്ച പണം മുഴുവന്‍ സ്തനാര്‍ബുദ ബോധവത്കരണത്തിനും പരിശോധനക്കും ചികിത്സകള്‍ക്കുമായി വിനിയോഗിക്കും.