യോഗ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിക്കുകയാണ്: പ്രധാനമന്ത്രി

ദില്ലി: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗാദിനം ആചരിച്ച് രാജ്യം. രാജ്യവ്യാപകമായി വിപുലമായ രീതിയിലാണ് യോഗാദിനം ആചരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വനഗവേഷണ കേന്ദ്രത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗാഭ്യാസം നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യോഗ സാഹോദര്യവും സൗഹാർദ്ദവും വളർത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്ക് ഇന്ന് അഭിമാനദിനമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനപൂർണവും സർഗ്ഗാത്മകവുമായ ജീവിതം ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമാണ് യോഗ. യോഗ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിക്കുകയാണ്. യോഗം പരിശീലിക്കുന്നതിലൂടെ സമാധാനവും സൗഹാർദ്ദവും ലോകത്ത് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യോഗ മതാതീതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യോഗയെ ആരും ഹൈജാക്ക് ചെയ്യരുതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പറഞ്ഞു