ദുബൈയില്‍ രാജ്യാന്തര യോഗാദിനം ജൂണ്‍ 18 വൈകുന്നേരം ഏഴിന് വേള്‍ഡ് ട്രേഡ് സെന്റില്‍ നടത്തും. ചടങ്ങില്‍ ബാബ രാംദേവ് മുഖ്യാതിഥിയായിരിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ അറിയിച്ചു. യുഎഇ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലായിരിക്കും ചടങ്ങുകള്‍. ഇന്ത്യയില്‍ നിന്ന് വ്യവസായിയും യോഗ ഗുരുവുമായ ബാബ രാംദേവ് മുഖ്യാതിഥിയായിരിക്കും

ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പങ്കാളിത്തവും രാജ്യാന്തര യോഗാദിനത്തിനുണ്ട്. യുഎഇയിലെ വ്യത്യസ്ഥ രാജ്യങ്ങളില്‍ നിന്നുള്ള 20,000 ആളുകള്‍ യോഗയുടെ ഭാഗമാകുമെന്ന് അധികൃതര്‍ പറഞ്ഞു. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പുറമെ എക്‌സ് യോഗ എന്ന സംഘടനയുടെ പങ്കാളിത്തവും ഇത്തവണയുണ്ട്. സമൂഹത്തില്‍ ആരോഗ്യത്തിനും സന്തോഷത്തിനുമുള്ള സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് യോഗ നടത്തുന്നതെന്നും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പറഞ്ഞു.