തിരുവനന്തപുരം: മുന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്‍റെ ആലോചന ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. സംവരണത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് ഈ തീരുമാനമെന്നും സംവരണത്തെ എതിര്‍ക്കുന്ന ബിജെപിക്ക് സഹായകമാകാനേ ഇത് ഉപകരിക്കുവെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും ദേവസ്വം റിക്രൂട്ട്മെന്‍റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. മന്ത്രിസഭാ യോഗത്തിലെ സാമ്പത്തിക സംവരണത്തിന് വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു.