Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി വിശദാംശങ്ങള്‍ നൽകാന്‍ ഹൈക്കോടതി കെഎസ്ആർടിയ്ക്ക് നിർദേശവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഇന്ന് വിശദീകരണം നൽകിയേക്കും

writ against ksrtc workers strike in highcourt today
Author
Kochi, First Published Jan 22, 2019, 6:09 AM IST

കൊച്ചി: കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്കിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പണിമുടക്ക് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച ഈ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി പണിമുടക്ക് സ്റ്റേ ചെയ്തത്. ഹർജി വീണ്ടും പരിഗണിക്കും വരെ പണിമുടക്ക് നടത്തരുതെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി വിശദാംശങ്ങള്‍ നൽകാന്‍ ഹൈക്കോടതി കെഎസ്ആർടിയ്ക്ക് നിർദേശവും നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഇന്ന് വിശദീകരണം നൽകിയേക്കും. കെഎസ്ആർടിസിയിൽ സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഹൈക്കോടതി നടത്തിയത്.  സമരം നിയമപരമായ നടപടിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.  

നേരത്തെ നോട്ടീസ് നൽകി എന്നത് പണിമുടക്കാനുള്ള അനുമതിയല്ല. ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ പണിമുടക്ക് നീട്ടിവച്ചുകൂടെ എന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുക എന്നതല്ലേ പ്രധാനം? നിയമപരമായ പരിഹാരം ഉള്ളപ്പോൾ എന്തിന് മറ്റ് മാർഗങ്ങൾ തേടണമെന്നും സമരം നിയമപരമായ നടപടിയല്ലെന്നും നിയമപരമായ അവസരം ലഭിക്കുമ്പോൾ, നിയമവിരുദ്ധമായി സമരത്തിന് പോകുന്നത് തെറ്റാണെന്നും കോടതി പറ‍ഞ്ഞു.

Follow Us:
Download App:
  • android
  • ios