Asianet News MalayalamAsianet News Malayalam

സ്ത്രീപ്രവേശനം തടഞ്ഞില്ല; റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിലേക്ക്; ഉത്തരവിന്‍റെ പൂർണരൂപം

ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് സെപ്റ്റംബർ 28-ന് പുറപ്പെടുവിച്ച ഭരണഘടനാ ബഞ്ചിന്‍റെ വിധി സ്റ്റേ ചെയ്തിട്ടില്ല. എല്ലാ റിവ്യൂ, റിട്ട് ഹർജികളും തുറന്ന കോടതിയിൽ പരിഗണിക്കും എന്ന് മാത്രമാണ് ഉത്തരവിലുള്ളത്. ഉത്തരവിന്‍റെ പൂർണരൂപം ഇവിടെ:

writ review petitions in open court full order of cji bench of supreme court
Author
Supreme Court of India, First Published Nov 13, 2018, 4:39 PM IST

ദില്ലി: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28-ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ മാറ്റിയത്.

ജനുവരി 22-നാണ് റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കുക.
 
writ review petitions in open court full order of cji bench of supreme court
 
ഉത്തരവ് ഇങ്ങനെ:
 
റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന അപേക്ഷകൾ അംഗീകരിക്കുന്നു.
 
എല്ലാ റിവ്യൂ ഹർജികളും, മറ്റ് ബന്ധപ്പെട്ട ഹർജികളും ജനുവരി 22-ന് തുറന്ന കോടതിയിൽ പരിഗണിക്കും. അത് ബന്ധപ്പെട്ട ബഞ്ചിലാകും വരിക. സെപ്റ്റംബർ 28 - ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയ്ക്ക് സ്റ്റേ ഇല്ലെന്ന് ഇവിടെ വ്യക്തമാക്കുകയാണ്. (റിട്ട് പെറ്റീഷൻ (സിവിൽ) നം: 373, 2006 - ഇന്ത്യൻ യങ് ലോയേഴ്‍സ് അസോസിയേഷൻ & മറ്റുള്ളവർ v/s സ്റ്റേറ്റ് ഓഫ് കേരള)
 
writ review petitions in open court full order of cji bench of supreme court
writ review petitions in open court full order of cji bench of supreme court
Follow Us:
Download App:
  • android
  • ios