'പുഞ്ചിരിയോടും ആത്മവിശ്വാസത്തോടും പരീക്ഷ എഴുതു'

First Published 5, Mar 2018, 5:12 PM IST
Write exams with a smile and lots of confidence
Highlights
  • പ്രധാനമന്ത്രിയുടെ ആശംസ
  • സിബിഎസ്ഇ പൊതുപരീക്ഷക്ക് തുടക്കം

ദില്ലി: പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി ആശംസ നേര്‍ന്നു. 10,12 സിബിഎസ്ഇ പൊതുപരീക്ഷകള്‍ക്ക്  ഇന്നാണ് തുടക്കം കുറിച്ചത്. പുഞ്ചരിയോടും ആത്മവിശ്വാസത്തോടും പരീക്ഷ എഴുതണമെന്നാണ് വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി പറഞ്ഞത്. സിബിഎസ്ഇ നടത്തുന്ന പരീക്ഷയില്‍ 28 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്. സിബിഎസ്ഇ 12,10 ക്ലാസുകളിലെ പൊതുപരീക്ഷ എഴുതുന്ന എൻറെ എല്ലാ ചെറിയ സുഹൃത്തുകള്‍ക്കും ബെസ്റ്റ് ഓഫ് ലക്ക്. പുഞ്ചിരിയോടും ആത്മവിശ്വാസത്തോടും പരീക്ഷ എഴുതു എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. 
പൊതുപരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികളോട് ഒരിക്കലും തളരാത്ത മനോഭാവം സ്വീകരിക്കാന്‍ പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 

loader