ഹവായ്: അമേരിക്കയെ ഭീതിയിലാഴ്ത്തി മിസൈൽ സന്ദേശം. ഹവായിലേക്ക് ബാല്സ്റ്റിക് മിസൈൽ ഏത് നിമിഷവും പതിക്കാമെന്നും. ജനങ്ങൾ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നുമായിരുന്നു സന്ദേശം. ഇത് വ്യാജ സന്ദേശമല്ലെന്നും വ്യക്തമായി എഴുതിയിരുന്നു. അധികം കഴിയാതെ തന്നെ ഹവായ് ഗവർണറുടെ ക്ഷമാപണം എത്തി. ഒരു സർക്കാർ ഉദ്യോഗസ്ഥൻ വരുത്തിയ പിഴവിനെ തുടർന്നാണ് വ്യാജസന്ദേശം ജനങ്ങളുടെ മൊബൈലിലേക്ക് എത്തിയതെന്നായിരുന്നു വിശദീകരണം. ഉത്തര കൊറിയയുടെ ഭീഷണയെ തുടർന്നാണ് ഹവായിയിൽ ഇത്തരമൊരു അടിയന്തിര സുരക്ഷാ സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ജനങ്ങളെ അടിയന്തിരമായി അറിയിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഈ പിഴവ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശദമായി അന്വേഷിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.