ഷി ജിന്‍ പിങ് ഇനി ചൈനയുടെ ആജീവനാന്ത പ്രസിഡന്‍റ്

First Published 11, Mar 2018, 2:43 PM IST
Xi Jinping
Highlights
  • നിയമ ഭേദഗതി
  • 2023 ന് ശേഷവും ഷി പ്രസിഡന്‍റായി തുടരും

ബെയ്ജിങ്ങ്: പ്രസിഡന്‍റ് പദത്തിൽ രണ്ട് തവണ മാത്രം അവസരം നൽകുന്ന നിയമം ചൈന ഭേദഗതി ചെയ്തു. ഭേദഗതി പാർലമെന്‍റില്‍ പാസായി. രണ്ടുപേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

2013 ല്‍ പ്രസിഡന്‍റായ ഷി ജിന്‍ പിങ്ങിന്‍റെ ആദ്യ ടേം അവസാനിക്കാനിരിക്കെയാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. നിയമ ഭേദഗതി നടപ്പാകുന്നതോടെ 2023 ന് ശേഷവും ഷി പ്രസിഡന്‍റായി തുടരും. 

മാവോ സെ തൂങിനും ഡെങ് സിയാവോ പിങിനും ശേഷം ചൈനീസ് ഭരണഘടനയില്‍ സ്വന്തം പേര് എഴുതി ചേര്‍ക്കപ്പെട്ട നേതാവ് കൂടിയാണ് ഷി ജിന്‍ പിങ്. 

loader