യുഎഇ ധനസഹായം വാങ്ങണമെന്ന് മുൻ വിദേശകാര്യമന്ത്രി യശ്വന്ത് സിൻഹ. അനാവശ്യ വിവാദം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഭൂകമ്പത്തിന് ശേഷം താൻ പല രാജ്യങ്ങളോടും സഹായം തേടിയിരുന്നു
ദില്ലി: യുഎഇ ധനസഹായം വാങ്ങണമെന്ന് മുൻ വിദേശകാര്യമന്ത്രി യശ്വന്ത് സിൻഹ. അനാവശ്യ വിവാദം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഭൂകമ്പത്തിന് ശേഷം താൻ പല രാജ്യങ്ങളോടും സഹായം തേടിയിരുന്നു. കേരളത്തിനായി മോദി എല്ലാവരുടെയും സഹായം സ്വീകരിക്കണമെന്നും യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി തുച്ഛമായ തുകയാണെന്നും 2000 കോടി ഉടൻ ആശ്വാസമായി പ്രഖ്യാപിക്കണമെന്നും സിൻഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
