1998-ലാണ് തിരൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന യാസിര്‍ കൊല്ലപ്പെട്ടത്. മതം മാറിയ വിരോധത്തില്‍ സുരേന്ദ്രനടക്കമുള്ള  ആറംഗസംഘം യാസിറിനെ വെട്ടിക്കൊലപെടുത്തിയെന്നായിരുന്നു കേസ്.

മലപ്പുറം: ഇരുപത് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന കൊലപാതകകേസ് പ്രതിയെ പോലീസ് പിടികൂടി. തിരൂര്‍ യാസിന്‍ വധക്കേസിലെ പ്രതിയായ സുരേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

ഇരുപതുവര്‍ഷം മുമ്പ് 1998-ലാണ് തിരൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന യാസിര്‍ കൊല്ലപ്പെട്ടത്.മതം മാറിയ വിരോധത്തില്‍ സുരേന്ദ്രനടക്കമുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ആറംഗസംഘം യാസിറിനെ വെട്ടിക്കൊലപെടുത്തിയെന്നായിരുന്നു കേസ്.

കേസില്‍ മറ്റു അഞ്ചു പ്രതികളേയും പിടികൂടിയെങ്കിലും സുരേന്ദ്രന്‍ അന്ന് പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു.പിന്നീട് വിദേശത്തുനിന്ന് വന്നെങ്കിലും സുരേന്ദ്രന്‍ തിരൂരിലേക്ക് വരാതെ കര്‍ണ്ണാടകയില്‍ തങ്ങി.കുടകില്‍ ഒളിവില്‍ ജോലിചെയ്തു വരുന്നതിനിടയില്‍ കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസിന്റെ വിചാരണ നടപടികള്‍ക്കിടെ യാസിര്‍ വധക്കേസിലെ ഒരു പ്രതി കൊല്ലപ്പെട്ടിരുന്നു. ബി.പി.അങ്ങാടി സ്വദേശി രവിയാണ് കൊല്ലപ്പെട്ടത്.