കൊച്ചി: പുതുവൈപ്പിന്‍ സമരക്കാരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൊച്ചി മുന്‍ ഡിസിപി യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഹാജരായി. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടതിന്റെ ഭാഗമായി സമരക്കാരെ സ്ഥലത്ത് നിന്ന് നീക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും യതീഷ് ചന്ദ്ര വാദിച്ചു. സംഭവത്തില്‍ വിശദാമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യതീഷ് ചന്ദ്രക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ജൂണ്‍ പതിനാറിന് പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെതിരെ പ്രദേശവാസികള്‍ ഹൈക്കോടതി ജംഗ്ഷനിലേക്ക് നടത്തിയ സമരം അക്രമാസക്തമായിരുന്നു. സമരത്തെ നേരിട്ട അന്നത്തെ കൊച്ചി ഡിസിപി യതീഷ് ചന്ദ്ര സമരക്കാരെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കൊച്ചി മുന്‍ ഡിസിപിയെ വിളിച്ചു വരുത്തിയത്. ഡിസിപി ക്രൂരമായി മര്‍ദ്ദിച്ചെന്ന് കുട്ടികളടക്കമുള്ളവര്‍ എറണാകുളം കളക്ട്രേറ്റില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷനെ ബോധിപ്പിച്ചു.

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി സമരക്കാരെ സ്ഥലത്തു നിന്നൊഴിപ്പിക്കുക 
അറസ്റ്റ് ചെയ്ത സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണമടക്കമുള്ളവ നിരസിച്ചെന്ന വാദം അടിസ്ഥാന രഹിതമാണെന്നും യതീഷ് ചന്ദ്ര അറിയിച്ചു. ഒരു മാസത്തിന് ശേഷം നടത്തുന്ന സിറ്റിംഗില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കമ്മീഷന്‍ യതീഷ് ചന്ദ്രയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.