മോദിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് യതീഷ് ചന്ദ്ര ഐപിഎസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയും രംഗത്ത്. തന്‍റെ വര്‍ക്ക് ഔട്ട് ദൃശ്യങ്ങള്‍ യതീഷ് ചന്ദ്ര യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. ഐപിഎസ് ഓഫീസര്‍മാരെ പ്രധാനമന്ത്രി വെല്ലുവിളിച്ചിരുന്നു. ഇത് ഏറ്റെടുക്കുന്നുവെന്നാണ് യൂട്യൂബില്‍ വീഡിയോ നല്‍കി യതീഷ് ചന്ദ്ര കുറിച്ചത്. തന്‍റെ ഫിറ്റ്നസിന്‍റെ പിന്നിലെ രഹസ്യം കൂടിയാണ് യതീഷ് ചന്ദ്ര പുറത്തുവിട്ടിരിക്കുന്നത്. 

മേയ് 22 നാണ് ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് ക്യാംപെയിനിന് കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് കോലിയടക്കമുള്ളവരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. കോഹ്‍ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്‍റെ വര്‍ക്ക് ഔട്ട് വീഡിയോ പുറത്തുവിട്ടിരുന്നു. 

ട്വിറ്ററിലൂടയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചത്. രണ്ടുമിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ദിവസേനയുള്ള വ്യായാമമുറകളും യോഗയും നടത്തവും എല്ലാം ചിത്രീകരിച്ചിട്ടുണ്ട്. പഞ്ചഭൂതങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയിലുള്ളതാണ് തന്‍റെ വ്യായാമമെന്നും മോദി പറഞ്ഞിരുന്നു.