സന്നിധാനത്ത് ഹരിവരാസനം ചൊല്ലി നടയടയ്ക്കുന്ന സമയത്ത് പ്രാര്‍ത്ഥിക്കാന്‍ എത്തിയ യതീഷ് ചന്ദ്രക്ക് വലിയ  സ്വീകരണമാണ് ലഭിച്ചത്

സന്നിധാനം: ശബരിമലയില്‍ സര്‍ക്കാര്‍ ഒരുക്കിയ പോലീസ് സന്നാഹത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന ഓഫീസറാണ് യതീഷ് ചന്ദ്ര ഐപിഎസ്. നിലയ്ക്കലില്‍ എസ്പി യതീഷ് ചന്ദ്രയുടെ നടപടികള്‍ക്ക് എതിരെ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

എന്നാല്‍ ഇന്നലെ സന്നിധാനത്ത് ഹരിവരാസനം ചൊല്ലി നടയടയ്ക്കുന്ന സമയത്ത് പ്രാര്‍ത്ഥിക്കാന്‍ എത്തിയ യതീഷ് ചന്ദ്രക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. രാത്രി നട അടയ്ക്കുന്നതിന് മുമ്പായി ഹരിവരാസനം തൊഴാന്‍ സന്നിധാനത്തെത്തിയ യതീഷ് ചന്ദ്രയെ പരിചയപ്പെടാനും സെല്‍ഫിയെടുക്കാനും ഭക്തര്‍ വന്നു. 

"

സന്നിധാനത്ത് എത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അദ്ദേഹത്തിന് ഒപ്പം നിന്ന് സെല്‍ഫി എടുത്തു. നിലക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി നടന്ന സംഭാഷണവും. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്ക് സന്നിധാനത്ത് പോയി അന്ന് തന്നെ തിരിച്ചിറങ്ങണമെന്ന നിര്‍ദേശം നല്‍കി അത് അനുസരിപ്പിച്ചതും ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതിനും യതീഷ് ചന്ദ്രയ്ക്ക് പല ഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.