Asianet News MalayalamAsianet News Malayalam

ഐഎസിന്റെ ക്രൂരപീഡനം ഭയന്ന് സ്വയം തീകൊളുത്തിയ യസീദി പെൺകുട്ടി നൊമ്പരമാകുന്നു

Yazidi teen burnt herself to become  undesirable fearing rape again by ISIS
Author
First Published Aug 24, 2016, 8:23 PM IST

ബാഗ്‌ദാദ്: ഐ എസ് ഭീകരരുടെ ക്രൂരമായ ലൈഗിക പീഡനത്തിന് ഇരയായി ഇറാഖിലെ അഭയാർത്ഥി ക്യാപിന്റെ താത്കാലിക സുരക്ഷിതത്വത്തിൽ കഴിയുകയായിരുന്നു യാസ്‌മിൻ എന്ന പതിനേഴുകാരി. ഐ എസ് ക്രൂരതയ്ക്ക് ഇരയായി ക്യാപുകളില്‍ കഴിയുന്ന ആയിരക്കണക്കിന് യസീദി സ്ത്രീകളിലൊരുവാളായി അവളും ജീവിതം തള്ളി നീക്കുകയായിരുന്നു. പക്ഷേ പെട്ടെന്നൊരു ദിവസം ഐസിസ് ഭീകരർ തന്റെ ക്യാംപ് വളഞ്ഞത് അവള്‍ ഞെട്ടലോടെ അറിഞ്ഞു. ഭീകരർ തന്നെ വീണ്ടും ലൈംഗിക പീഡനത്തിനിരയാക്കുമെന്ന് ഭയത്തില്‍ പിന്നെ അവള്‍ ഒന്നും ആലോചിച്ചില്ല. സ്വയം തീ കൊളുത്തി. പീഡനം ഭയന്ന് സ്വയം തീകൊളുത്തി ദേഹാസകലം പൊള്ളലേറ്റ് കഴിയുന്ന യാസ്മിന്‍ ഇന്ന് ലോകത്തിന്‍റെയാകെ നൊമ്പരമാകുകയാണ്.

ജർമൻ ഡോക്ടറായ ജാൻ ഇൽഹാൻ കിസിൽഖാന്‍ തെക്കൻ ഇറാഖിലെ അഭയാർഥി ക്യാംപിൽവച്ച് യാസ്‌മിനെ കണ്ടുമുട്ടുന്നത്.  യസീദി വനിതകള്‍ നേരിട്ട ഞെട്ടിപ്പിക്കുന്ന ക്രൂരതയുടെ കഥകള്‍ അതോടെ പുറംലോകം അറിഞ്ഞുതുടങ്ങി. ഐഎസിന്‍റെ പിടിയിൽനിന്നും രക്ഷപ്പെട്ട് മാനസികമായി ആകെ തകർന്ന് അവിടെ അഭയാർഥിയായി കഴിയുകയായിരുന്നു കിസിൽഖാന്‍ കാണുമ്പോള്‍ അവൾ. ശരീരമാസകലം പൊള്ളലേറ്റ് അവശനിലയിലായിരുന്നു. തന്നെ പിടികൂടാൻ ഐസിസ് ഭീകരർ വീണ്ടുമെത്തുമെന്ന് അവൾ ഇടക്കിടെ പറയുമായിരുന്നു.

നാട്ടുകാരിൽ നിന്നും ക്യാംപിലെ മറ്റ് അഭയാർത്ഥികളിൽ നിന്നും അവളുടെ കഥ മനസിലാക്കിയ ഡോക്‌ടർ അവളെ ജർമ്മനിയിലേക്ക് കൊണ്ട് പോയി. ഇന്ന് ഐസിസിൽ നിന്നും രക്ഷപ്പെട്ട് ജർമനിയിലെ വിവിധ സ്ഥലങ്ങളിലായി കഴിയുന്ന 1,1000 സ്ത്രീകളിൽ ഒരുവളാണ് അവൾ. പഴയതൊക്കെ മറന്ന് പുതിയൊരു ജീവിതം തുടങ്ങാനുള്ള ശ്രമത്തിലാണ് യാസ്‌മിൻ.

ഇറാഖിലെ സിൻജർ പ്രദേശത്ത് ഇന്നു ഒരു യസീദി പോലും ജീവിച്ചിരിപ്പില്ലെന്നാണ് യു.എൻ വിദഗ്ധ സമിതിയുടെ കണക്ക്. 400,000 പേരുണ്ടായിരുന്ന സമുദായം പൂർണമായും ഐസിസിന്റെ പിടിയിലകപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തതായാണ് റിപ്പോർട്ട്. ഇവരിൽ 3,200 ഓളം പേർ ഇപ്പോഴും ഐസിസിന്റെ പിടിയിലുണ്ടെന്നാണ് സൂചനകള്‍.

 

Follow Us:
Download App:
  • android
  • ios