ബിജെപിയെ തോല്‍പിക്കാന്‍ എല്ലാ മതേതര ജനാധിപത്യ ശക്തികളെയും ഒന്നിപ്പിക്കണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ദില്ലി: ബിജെപിയെ തോല്പിക്കാന് എല്ലാ മതേതര ജനാധിപത്യ ശക്തികളെയും ഒന്നിപ്പിക്കണമെന്ന് ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. യെച്ചൂരിയുടെ നിലപാടിനെ സി.പി.ഐ അടക്കമുള്ള ഇടത് പാര്ട്ടികള് പിന്തുണച്ചു. എന്നാല് പാര്ട്ടി കോണ്ഗ്രസില് ഒരു നിലപാട് മാത്രമേ ഉള്ളൂവെന്ന് കാരാട്ട് ഏഷ്യാനെറ്റിനോട് പറഞ്ഞു. ഇതോടെ കോണ്ഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.എമ്മിലുള്ള കടുത്ത ഭിന്നത വീണ്ടും മറനീക്കി പുറത്തുവന്നു.
കോണ്ഗ്രസുമായി ധാരണ പോലും സാധ്യമല്ലെന്നും കോണ്ഗ്രസ് ഒരു ഭൂപാര്ട്ടി മാത്രമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. രാഷ്ട്രീയ പ്രമേയം സിപിഎം മുന് ജനറല് സെക്രട്ടറി പ്രകാശ് കാരാട്ട് കോണ്ഗ്രസില് അവതരിപ്പിച്ചു. കോണ്ഗ്രസ് ബൂര്ഷ്വാ ഭൂപ്രഭു പാര്ട്ടിയെന്നും അവരുമായി തെരഞ്ഞെടുപ്പ് സഖ്യം സാധ്യമല്ലെന്നും കാരാട്ട് പറഞ്ഞു.
