തുടര്‍ച്ചയായ അഞ്ചാം ശനിയാഴ്ചയും ഫ്രാന്‍സില്‍ മഞ്ഞക്കോട്ട് പ്രതിഷേധം നടന്നു. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിനെത്തിയത്. ഇന്ധന വില വര്‍ദ്ധനവിനെതിരെയാണ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിനെതിരെ പ്രതിഷേധം ശക്തമായത്. 

ഫ്രാന്‍സ്: തുടര്‍ച്ചയായ അഞ്ചാം ശനിയാഴ്ചയും ഫ്രാന്‍സില്‍ മഞ്ഞക്കോട്ട് പ്രതിഷേധം നടന്നു. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിനെത്തിയത്. ഇന്ധന വില വര്‍ദ്ധനവിനെതിരെയാണ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിനെതിരെ പ്രതിഷേധം ശക്തമായത്. 

പ്രതിഷേധം കണക്കിലെടുത്ത് ഈഫൽ ടവർ, ലൂവ് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നലെയും അടച്ചിട്ടു. ഇന്ധനത്തിന് ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അഞ്ച് ആഴ്ചകൾക്ക് മുമ്പ് രാജ്യത്ത് പ്രക്ഷോഭം തുടങ്ങിയത്. 

ചില നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണൂര്‍ വാതകം ഉപയോഗിച്ചു. ഉയര്‍ന്ന ജീവിത ചെലവുകൾക്കും നികുതിക്കും ഇടയില്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്രതിഷേധക്കാര്‍ പ്രവിശ്യകളില്‍ നിന്ന് എത്തിയവരാണ്. 3000 പേര്‍ പ്രതിഷേധത്തിനുണ്ടായിരുന്നതായി പൊലീസ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.