Asianet News MalayalamAsianet News Malayalam

മഞ്ഞക്കോട്ട് പ്രക്ഷോഭകാരികളുടെ എണ്ണം വര്‍ധിക്കുന്നു; ഫ്രഞ്ച് സര്‍ക്കാര്‍ ആശങ്കയില്‍

പാരീസിൽ അക്രമാസക്തരായ പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. 244 പേരെ അറസ്റ്റ് ചെയ്തു. പൊലീസ് സുരക്ഷ ശക്തമാക്കി. പ്രക്ഷോഭത്തിനെതിരായി മറ്റന്നാൾ ദേശീയ തലത്തിൽ സംവാദം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു

Yellow Vests gather across France for ninth protest
Author
Paris, First Published Jan 13, 2019, 9:45 AM IST

പാരിസ്: ഫ്രാൻസിൽ സർക്കാറിനെതിരെ നടക്കുന്ന മഞ്ഞക്കോട്ട് പ്രക്ഷോഭം ശക്തമാകുന്നു. തുടർച്ചയായ 9 ാം വാരാന്ത്യത്തിൽ നടന്ന പ്രതിഷേധത്തിൽ എൺപത്തിനാലായിരത്തോളം പേർ‍ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. ഓരോ തവണയും പ്രതിഷേധക്കാരുടെ എണ്ണം കൂടുന്നത് സർക്കാരിനെ ആശങ്കയിലാക്കുകാണ്.

പാരീസിൽ അക്രമാസക്തരായ പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. 244 പേരെ അറസ്റ്റ് ചെയ്തു. പൊലീസ് സുരക്ഷ ശക്തമാക്കി. പ്രക്ഷോഭത്തിനെതിരായി മറ്റന്നാൾ ദേശീയ തലത്തിൽ സംവാദം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു.

Follow Us:
Download App:
  • android
  • ios