സംസ്ഥാനത്ത് ഭൂരിപക്ഷം നേടിയ ഒറ്റ കക്ഷി ആയിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതിരുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയോ ദിഗ്‍വിജയ് സിങോ തയ്യാറാവുന്നില്ലെന്ന് സാവിയോ റോഡ്രിഗസ് ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരു നീക്കവും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ പോയത് ദിഗ്‍വിജയ് സിങിന്റെ പരാജയമാണെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കറും ഇന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനല്ല വിനോദത്തിനായാണ് ഗോവയില്‍ വന്നതെന്നും മനോഹര്‍ പരീക്കര്‍ പരിഹസിച്ചു. പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചായിരുന്നു വിശ്വാസ വോട്ടടുപ്പിന് പിന്നാലെ വിശ്വജിത്ത് റാണ രാജിവെച്ചത്. നിയമസഭയില്‍ വോട്ടെടുപ്പ് സമയത്ത് അദ്ദേഹം ഹാജരായിരുന്നുമില്ല.