മഹാരാഷ്ട്ര 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്നവിസ് അറിയിച്ചിരുന്നു. ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ നേരത്തേ 10 കോടി രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  

ലഖ്നൗ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. 15 കോടി രൂപ നല്‍കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ് നാട്, ഹരിയാന, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തേ സഹായം വാഗ്ദാനം ചെയ്തിരുന്നു.

മഹാരാഷ്ട്ര 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്നവിസ് അറിയിച്ചിരുന്നു. ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ നേരത്തേ 10 കോടി രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

പ്രളയക്കെടുതി മറികടക്കാന്‍ ഒഡീഷ സര്‍ക്കാര്‍ അഞ്ച് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.