കൃത്യനിർവ്വണത്തിൽ അശ്രദ്ധ രണ്ട്ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ലക്നൗ: ഔദ്യോഗിക കൃത്യനിർവ്വഹണം തൃപ്തികരമല്ലെന്ന കാരണത്താൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്പെൻഡ് ചെയ്തു. ശംബൽ എസ് പി ആർ.എം. ഭരദ്വാജ്, പ്രതാപ്ഗഡ് എസ് പി സന്തോഷ് കുമാർ സിംഗ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പു തല നടപടിയാണ് ഇവർക്കെതിരെ സ്വീകരിച്ചിരിക്കുന്നതെന്ന് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ പറഞ്ഞു.
ഇവരെ ചുമതലയേൽപ്പിച്ചിരുന്ന പ്രദേശത്ത് സംഭവിച്ച മരണത്തിൽ അശ്രദ്ധമായി ഇടപെടുകയും കൃത്യനിർവ്വഹണം നടത്താതിരിക്കുകയും ചെയ്തു എന്നതാണ് ഇവർക്കെതിരെ മുഖ്യമന്ത്രി ആരോപിച്ചിരിക്കുന്ന ഗുരുതരകുറ്റം. യമുനാ പ്രസാദ് ഐപിസ്, ദേവ് രജ്ഞൻ വർമ്മ എന്നിവരെ യഥാക്രമം ശംബൽ, പ്രതാപ്ഗഡ് എന്നിവിടങ്ങളിലെ സുപ്രണ്ടുമാരായി നിയമിച്ചു
