Asianet News MalayalamAsianet News Malayalam

അയോധ്യയിൽ 221 മീറ്റർ ഉയരത്തിൽ രാമപ്രതിമ നിർമ്മിക്കാനൊരുങ്ങി യോ​ഗി ആദിത്യനാഥ്

ഇതിൽ തലയ്ക്ക് മുകളിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന കുടയുടെ ഉയരം 20 മീറ്ററാണ്. അതുപോലെ  50 മീറ്റർ ഉയരമുള്ള പീഠത്തിലായിരിക്കും പ്രതിമയുടെ സ്ഥാനം. പ്രതിമയുടെ ‌പീഠം മ്യൂസിയമാക്കി മാറ്റുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

yogi adithyanath will construct ram statue at ayodhya
Author
Uttar Pradesh, First Published Nov 25, 2018, 1:27 PM IST

ലഖ്നൗ:  അയോധ്യയിൽ 221 മീറ്റർ‌ ഉയരമുള്ള വെങ്കല ശ്രീരാമ പ്രതിമ നിർമ്മിക്കുമെന്ന് ഉത്തർപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി അവനിഷ് അവസ്തി വ്യക്തമാക്കി. സരയൂ തീരത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ശ്രീരാമ പ്രതിമയുടെ അഞ്ച് മാതൃകകളും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ കാണിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. 151 മീറ്ററാണ് ശ്രീരാമ പ്രതിമയുടെ ഉയരം. 

ഇതിൽ ശ്രീരാമന്‍റെ തലയ്ക്ക് മുകളിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന കുടയുടെ ഉയരം 20 മീറ്ററാണ്. അതുപോലെ  50 മീറ്റർ ഉയരമുള്ള പീഠത്തിലായിരിക്കും പ്രതിമയുടെ സ്ഥാനം. പ്രതിമയുടെ ‌പീഠം മ്യൂസിയമാക്കി മാറ്റുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. രാമജന്മഭൂമി ന്യാസിന്‍റെ സ്ഥാപനം വരെയുള്ള അയോധ്യയുടെ ചരിത്രം ആയിരിക്കും ഈ മ്യൂസിയത്തിൽ ഉൾപ്പെടുത്തുക. മുന്നിലെത്തിയിരിക്കുന്ന അഞ്ച് മാതൃകകളിൽ നിന്ന് ഉചിതമായത് തെരഞ്ഞെടുക്കുന്നത് മുഖ്യമന്ത്രിയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടേൽ പ്രതിമ ഉദ്ഘാടനം ചെയ്തതിന് തൊട്ടു പിന്നാലെയാണ് അയോധ്യയിൽ രാമപ്രതിമ നിർമ്മിക്കുമെന്ന പ്രഖ്യാപനം യോ​ഗി ആദിത്യനാഥ് നടത്തിയത്. 
 

Follow Us:
Download App:
  • android
  • ios