കണ്ണൂര്‍: കേരളത്തിലെ ലവ് ജിഹാദ് യാഥാര്‍ഥ്യമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കീഴില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയാണെന്നും, മുഖ്യമന്ത്രി ബിജെപിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്നും ജനരക്ഷായാത്രക്കിടെ യോഗി ആദിത്യനാഥ് പറഞ്ഞു. കനത്ത സുരക്ഷക്കിടെയാണ് യോഗി ആദിത്യനാഥ് കണ്ണൂരില്‍ എത്തിയത്.

കണ്ണൂര്‍ ടൗണ്‍ വരെ 12 കിലോമീറ്റര്‍ ദൂരം യോഗി ആദിത്യനാഥ് പദയാത്രയില്‍ നടക്കും. ദേശീയ തലത്തില്‍ തന്നെ ചര്‍ച്ച നിലനിര്‍ത്താന്‍ പൂര്‍ണമായും ഹിന്ദുത്വ അജണ്ടയില്‍ ഊന്നിയും, സിപിഎമ്മിനെ കുറ്റപ്പെടുത്തിയും ആയിരുന്നു പ്രതികരണങ്ങള്‍ എല്ലാം. കണ്ണൂരില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന ജാഥ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.