ലക്നോ: യോഗി ആദിത്യനാഥിന്റെ കാവിവത്കരണത്തിന് മറ്റൊരു ഉദാഹരണം കൂടി. സംസ്ഥാനത്തെ ഭരണസിരാകേന്ദ്രത്തിന്റെ മുഖ്യകാര്യാലയത്തിനും കാവി നിറം നല്‍കിയിരിക്കുകയാണ് യുപി സർക്കാർ.
ലക്നോയിലെ ലാൽ ബഹദൂർ ശാസ്ത്രി ഭവനിന്റെ അഞ്ചാം നിലയിലാണ് യോഗി ആദിത്യനാഥിന്റെ ഓഫീസ്. ഈ കെട്ടിടത്തിന്റെ മതിലുതൊട്ട് പുറത്തെ ചുമരിനും ടെറസ്സിനുമെല്ലാം വെള്ളയും കാവിയും ഇടകലര്‍ന്ന നിറമാണ് പൂശിയിരിക്കുന്നത്. പല നിറങ്ങളും നോക്കിയെങ്കിലും കാവിയാണ് നല്ലതെന്ന് കണ്ട് തെരഞ്ഞെടുക്കുകയായിരുന്നെന്ന് സംസ്ഥാന സംസ്ഥാന പ്രോപ്പര്‍ട്ടി ഓഫീസര്‍ പറഞ്ഞു.
മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം യോഗി ആദിത്യനാഥ് തന്റെ ഇരിപ്പടത്തിലെ വിരിയുടെ നിറവും കാർ സീറ്റിന്റെ നിറവും കാവിയാക്കി മാറ്റിയിരുന്നു. അടുത്തിടെ സർക്കാർ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ പുറത്തിറക്കിയ ബസുകൾക്കും കാവിനിറമായിരുന്നു. ബസുകൾ അലങ്കരിച്ച് ബലൂണുകളും കാവി നിറത്തിലായിരുന്നു.
