മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം: മന്ത്രി വിജയ ഭാസ്കര്‍ മാപ്പു പറഞ്ഞു

ചെന്നൈ: വനിതാ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി വിജയഭാസ്കർ മാപ്പ് പറഞ്ഞു. ഇന്നലെ എ ഐ ഡി എം കെ യോഗത്തിന് ശേഷം പുറത്തു വന്ന മന്ത്രിയോട് ചാനൽ റിപോർട്ടർ പ്രതികരണം തേടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിങ്ങൾക്ക് കണ്ണട നന്നായി ചേരുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.സംഭവത്തിൽ മാധ്യമ പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചതോടെയാണ് മന്ത്രി ക്ഷമ ചോദിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മാധ്യമ പ്രവർത്തകർ പ്രതിഷേധമറിയിച്ചത്.