ദില്ലി: വിമാനയാത്രയ്ക്കും ഇനി ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിപ്രോ വികസിപ്പിച്ച പുതിയ സിസ്റ്റമാണ് ഈ വാര്‍ത്തയുടെ അടിസ്ഥാനം. ഒരു യാത്രക്കാരനെ അയാളുടെ വിരലടയാളം സ്വീകരിക്കുന്ന സിസ്റ്റമാണ് ഇത്, എന്നാല്‍ ഈ സിസ്റ്റം പണിമുടക്കിയാല്‍ പകരം തിരിച്ചറിയല്‍ രേഖയായി ആധാര്‍ സ്വീകരിക്കാം എന്നാണ് പറയുന്നത്.

ഈ സിസ്റ്റം സുരക്ഷയ്ക്ക് വേണ്ടിയാണ് സ്വീകരിക്കുന്നത് എന്നും എന്നാല്‍ യാത്രക്കാരുടെ അസ്വകര്യങ്ങളും പരിഗണിച്ചാണ് ഇത് നടപ്പിലാക്കുക എന്നാണ് ഏയര്‍പോര്‍ട്ട് അതോററ്ററി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഗുരുപ്രസാദ് മഹാപത്ര ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. വിമാനതാവളത്തിന്‍റെ കവാടത്തിലും, ചെക്ക് ഇന്‍ സമയത്തുമാണ് യാത്രക്കാരന്‍ തങ്ങളുടെ വിരലടയാളം നല്‍കേണ്ടത്. ഇതിന് പ്രശ്നം ഉണ്ടായാല്‍ മാത്രമേ ആധാര്‍ വേണ്ടു എന്ന് ഇദ്ദേഹം പറയുന്നു.