ദില്ലി: പെന്‍ഷനായാല്‍ ഇപിഎഫിലെ പണം കിട്ടുന്നതിന് ഇനി കാത്തിരിപ്പ് വേണ്ട. വിരമിക്കുന്ന ദിവസം തന്നെ പ്രോവിഡന്റ് ഫണ്ടിലെ പണവും ഇനി മുതല്‍ കിട്ടും. ഇതിനുള്ള നടപടി തുടങ്ങിയതായി കേന്ദ്ര ഇപിഎഫ് കമ്മീഷണര്‍ ഡോ വി പി ജോയ് അറിയിച്ചു. ഇതിനായി വിരമിക്കുന്ന മാസത്തെ വിഹിതം മാത്രം തൊഴിലുടമ മുന്‍കൂറായി അടക്കണം.പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയും ഉടന്‍ നടപ്പാക്കും.

പെന്‍ഷന്‍കാര്‍ക്കായി ഇ എസ് ഐയുമായി സഹകരിച്ചാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നത്. പെന്‍ഷന്‍കാരുടെ വിഹിതം കൂടി സ്വീകരിച്ച് കൊണ്ടായിരിക്കും പദ്ധതി വരുക.

വിവിധ സ്ഥാപനങ്ങളിലേയോ ഒരു സ്ഥാപനത്തിലെയോ അംഗങ്ങളുടെ സഹകരണസംഘത്തിനായി ഭവനവായ്പ പദ്ധതിയും ഇപിഎഫ് തുടങ്ങിയിട്ടുണ്ട്. 10ല്‍ കുറയാത്ത സംഘങ്ങള്‍ക്കായി വായ്പ നല്‍കുക.

പുതുതായി അംഗത്വമെടുക്കുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും വി പി ജോയ് അറിയിച്ചു.