ശ്രീനഗര്‍; ജമ്മുകശ്മീരിൽ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ആര്‍മി ഓഫീസറെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഹെര്‍മനിലാണ് സംഭവം. കുൽഗാമിൽ നിന്നുള്ള ലെഫ്റ്റനന്‍റ് ഉമര്‍ ഫയാസ് പാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദേഹമാസകലം വെടിയേറ്റ നിലയിലാണ് മൃതദേഹം കിട്ടിയത്.

അടുത്തിടെ ആര്‍മിയിൽ ചേര്‍ന്ന ഫയാസിനെ ഇന്നലെ വൈകീട്ട് മുതൽ മുതൽ കാണാനില്ലായിരുന്നു. വിവാഹാഘോഷ പരിപാടിയിൽ പങ്കെടുക്കാത്ത് മടങ്ങവേയാണ് ഫയാസിനെ ഭീകര്‍ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഉടൻ തിരിച്ചുവിടുമെന്ന ചിന്തയിൽ ഫയാസിന്‍റെ കുടുംബം അധികൃതര്‍ക്ക് പരാതി നൽകിയിരുന്നില്ല.