തിരുവനന്തപുരം: ഇന്‍ഡ്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ദക്ഷിണേന്ത്യന്‍ സമ്മേളനത്തില്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി ശിശുരോഗ വിഭാഗത്തിലെ യുവ ഡോക്ടര്‍മാരായ ഡോ. ഹസീന, ഡോ. പ്രദീപ് റ്റി.റ്റി. എന്നിവര്‍ക്ക് പുരസ്‌കാരം. കേരളത്തിലെ ഏറ്റവും മികച്ച പി.ജി. വിദ്യാര്‍ത്ഥികളുടെ ഗവേഷണ പ്രബന്ധന്ധത്തിനുള്ള ഓമന മാത്യു അവാര്‍ഡ് ഡോ. ഹസീനയും സോഷ്യല്‍ പീഡിയാട്രിക് വിഭാഗത്തിലെ ഏറ്റവും മികച്ച പി.ജി. ഗവേഷണ പ്രന്ധത്തിനുള്ള പുരസ്‌കാരമായ രാജാറാം മെമോറിയല്‍ അവാര്‍ഡ് ഡോ. പ്രദീപും കരസ്ഥമാക്കി.

