ചെന്നൈ: 7 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. ചെങ്കല്‍പേട്ട് കോടതിയാണ് പ്രതി ദഷ്വന്തിനെ ശിക്ഷിച്ചത്. പോക്സോ ഉള്‍പ്പെടെ 7 വകുപ്പുകളില്‍ 46 വർഷത്തെ കഠിനതടവും കോടതി വിധിച്ചിട്ടുണ്ട്. ഇരുപത്തിമൂന്നുകാരനായ പ്രതി എഞ്ചിനീയര്‍ കൂടിയാണ്. കഴിഞ്ഞവർഷം ഫെബ്രവരി 5 നായിരുന്നു ഇയാള്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. . 

പുതിയതായി വാങ്ങിയ നായ്ക്കുട്ടിയെ ഉപയോഗിച്ച് പെണ്‍കുട്ടിയെ തന്റെ മുറിയിലേയ്ക്ക് കയറ്റിയ ഇയാളഅ‍ പീഡനത്തിന് ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ബാഗില്‍ മൃതദേഹം വച്ച് കത്തിക്കുകയായിരുന്നു.

അമ്മയെ കൊന്ന കേസിലും ഇയാൾ പ്രതിയാണ്. ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ അമ്മയെ കൊന്നത്. അമ്മയുടെ സ്വര്‍ണവുമായി മുംബൈയ്ക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ഇയാള്‍ പൊലീസ് പിടിയിലായത്. ഈ കൊലപാതക കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.