ലിബു സഞ്ചരിച്ചിരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം മുഖം മൂടി ധരിച്ച അഞ്ചംഗ സംഘം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
തിരുവല്ല: മുത്തൂരിൽ യുവാവിനു നേരെ ഗുണ്ടാ ആക്രമണം. ചുമത്ര സ്വദേശി ലിബുവിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ലിബു സഞ്ചരിച്ചിരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം മുഖം മൂടി ധരിച്ച അഞ്ചംഗ സംഘം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൂർവ്വ വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ചങ്ങനാശേരി തൃക്കടിത്താനം സ്വദേശികളാണ് ആക്രമണത്തിന് പിന്നാലെന്നും സൂചനയുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലിബു. കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
