Asianet News MalayalamAsianet News Malayalam

പെരിന്തൽമണ്ണയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് അപ്രത്യക്ഷനായി

young man disappear in perinthalmanna
Author
New Delhi, First Published Jul 12, 2016, 4:11 AM IST

മലപ്പുറം: പെരിന്തൽമണ്ണയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് നാടുവിട്ടതായി രക്ഷിതാക്കളുടെ പരാതി. മതപരിവർത്തനം നടത്തിയ ഉയാൾ ഭീകരവാദികളുടെ കെണിയിൽ പെട്ടതായി സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.

2014 മെയ് 10നാണ് പെരിന്തൽമണ അങ്ങാടിപ്പുറം സ്വദേശിയായ യുവാവിനെ കാണാതാകുന്നത്. മതം മാറി അബ്ദുള്ള എന്ന പേര് താൻ സ്വീകരിച്ചുവെന്നും യെമനിൽ മത പഠനം നടത്തുകയായിരുന്നെന്നും കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയപ്പോൾ ഇയാൾ വീട്ടുകാരോട് പറ‍ഞ്ഞു.

വീണ്ടും യെമനിലേക്ക് തിരിച്ചു പോയ ശേഷം വീട്ടിലേക്കയച്ച കത്താമ് ഇയാൾക്ക് തീവ്രവാദി ബന്ധമുള്ളതായി സംശയിക്കാൻ ബന്ധുക്കളെ പ്രേരിപ്പികത്കുന്നത്. വീട്ടിൽ എല്ലാവരും ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിന്റെ പല ഭാഗവും അറബി ഭാഷയിലായിരുന്നു.

മകന്‍റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അച്ഛൻ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. നേരത്തെ മകൻ നാടു വിട്ടപ്പോഴും ഇത്തരത്തിൽ പൊലീസിനും എൻ ഐ എക്കും പരാതി നൽകിയിരുന്നു. സഹപാഠിയായ ഫിറോസിന്രെ പ്രേരണയിലാണ് മകൻ മതം മാറിയതെന്ന് ഇയാൾ പറയുന്നു.

യെമനിലെ ദമാസ് മദ്രസയിൽ മതപഠനം നടത്തുകയാമെന്നായിരുന്നു അവസാനം നടത്തിയ ടെലഫോൺ സംഭാഷണത്തിൽ അബ്ദുള്ള വ്യക്തമാക്കിയത്. ഐ എസിലേക്ക് മലയാളികൾ വ്യാപകമായി എത്തുന്നുവെന്ന വാർത്തകളെ തുടര്‍ന്ന് ആഗ്രഹിക്കുകയാണ് ഈ കുടുംബം.

Follow Us:
Download App:
  • android
  • ios