മിനസോട്ട: കാമുകിയെ മാനഭംഗപ്പെടുത്തിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊന്നു. അമേരിക്കയിലെ മിനസോട്ടയിലെ ഗ്രാന്‍ഡ് റാപിഡ്‌സിലായിരുന്നു ദാരൂണമായി സംഭവം നടന്നത്. ജോസഫ് തോറേസണ്‍ എന്നയാളാണ് കൊലയാളി. ഇയാളുടെ സുഹൃത്ത് ഡേവിഡ് ഹായിമാനെയാണ് തോറേസണ്‍ കൊലപ്പെടുത്തിയത്. 

ഹായിമാന്‍ മാനഭംഗപ്പെടുത്തിയ വിവരം കാമുകി തോറേസണെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഹായിമാനെ മയക്കുമരുന്ന് ഉപയോഗിക്കുവാന്‍ തോറേസണ്‍ ക്ഷണിച്ചു. ഹായിമാന്‍ എത്തിയപ്പോള്‍ സംഭവത്തെക്കുറിച്ച് ചോദിക്കുകയും സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. 

തോറേസണ്‍ ബേസ്‌ബോള്‍ ബാറ്റ് ഉപയോഗിച്ച് ഹായിമാനെ അടിച്ചുകൊലപ്പെടുത്തിയ ശേഷം തലയറുക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് തോറേസണെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.