ചില നേതാക്കളുടെ തീരുമാനത്തിന് യുവ എംഎൽഎമാർ ഉത്തരവാദികളല്ല അവനവന് ലഭിക്കാത്ത അസ്വസ്ഥത ആണ് പി ജെ കുര്യൻ പ്രകടിപ്പിക്കുന്നതെന്ന് ഷാഫി പാർട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങൾ പറയേണ്ടിടത്ത്‌ പറയുമെന്ന് അനില്‍ അക്കര

തൃശൂര്‍: ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഹസ്സനും എടുത്ത തീരുമാനത്തിന് യുവ എംഎൽഎ മാർ ഉത്തരവാദികളല്ലെന്ന് ഷാഫി പറമ്പില്‍ . അവനവന് ലഭിക്കാത്തതിലുള്ള അസ്വസ്ഥത ആണ് പി ജെ കുര്യൻ പ്രകടിപ്പിക്കുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ആന്റി കുര്യൻ മൂവ്മെന്റ് ആയിരുന്നില്ല, പ്രൊ പുതുമുഖം മൂവ്മെന്റ് ആയിരുന്നു ഉദ്ദേശിച്ചത്. ഉമ്മൻചാണ്ടി പറഞ്ഞിട്ടല്ല പി ജെ കുര്യന് എതിരെ പോസ്റ്റ് ഇട്ടത്. ആരുടെയും മൈക്ക് ആയിട്ടല്ലാ യുവ എംഎല്‍എമാർ നിലപാട് എടുത്തതെന്ന് ഷാഫി വിശദമാക്കി.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം തങ്ങള്‍ ആരുടേയും മൈക്ക് സെറ്റല്ലെന്ന് അനില്‍ അക്കരെയും വിശദമാക്കി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ മാത്രമല്ല, പാർട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങൾ പറയേണ്ടിടത്ത്‌ പറയുമെന്നും അനില്‍ അക്കര ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

പാർട്ടിയുടെ അന്തിമ തീരുമാനം അനുസരിക്കുമെന്നും നമ്മുടെ കാര്യം വരുമ്പോൾ അച്ചടക്കവും, കാര്യം കഴിഞ്ഞാൽ പുരപ്പുറത്ത്‌ എന്ന ശീലവും ഇല്ലെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു. നിലപാട് കോൺഗ്രസ്സ് പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇനിയും ആവശ്യമായ സമയത്ത്‌ പറയേണ്ടത് പറയേണ്ടിടത്ത്‌ പറയുമെന്നും അനില്‍ അക്കര വ്യക്തമാക്കി.