ടെലിവിഷന്‍ താരമായ യുവനടി മരിച്ച നിലയില്‍ ഇരുപത്തിമൂന്ന് വയസുകാരിയായ മൗമിത ഷയാണ് മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

മുംബൈ: ടെലിവിഷന്‍ താരമായ യുവനടി മരിച്ച നിലയില്‍. ഇരുപത്തിമൂന്ന് വയസുകാരിയായ മൗമിത ഷയാണ് മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. റൂമിന്‍റെ സീലിംഗില്‍ തൂങ്ങിയ നിലയിലായിരുന്നു മൗമിതയുടെ മൃതദേഹം. രണ്ട് മാസമായി ഈ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു നടി. 

ഫ്ലാറ്റില്‍ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. രണ്ടു ദിവസമായി ഫ്ലാറ്റിന്‍റെ വാതില്‍ അടഞ്ഞ് കിടക്കുന്നത് കണ്ട് ഫ്ലാറ്റ് ഉടമസ്ഥനാണ് സംഭവം പോലീസിനെ അറിയിച്ചത്. 

കടുത്ത വിഷദാരോഗത്തിന് അടിമപ്പെട്ടതിനാലാണ് നടി ആത്മഹത്യ ചെയ്തത് എന്നാണ് ആദ്യ സൂചനകള്‍. മൗമിതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വിഷാദ രോഗത്തിന് അടിമയാണ് എന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകളുണ്ടെന്ന് പോലീസ് സൂചന നല്‍കി.

നടിയുടെ ഫോണും, ലാപ്ടോപ്പും കസ്റ്റഡിയില്‍ എടുത്ത പോലീസ് അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.