മുംബൈ: ഒരു വര്‍ഷമായി പെണ്‍കുട്ടിയെ ഒന്‍പതുപേര്‍ പീഡനത്തിന് ഇരയാക്കി.ഒരു വര്‍ഷം മുന്‍പാണ് 9 പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. ഇയാള്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. പിന്നീട് ഇരുവരും പ്രണയത്തിലായി.
ഇരുവരുടെയും സ്വകാര്യ നിമിഷങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി തന്റെ സുഹൃത്തുക്കളായ 8 പേര്‍ക്ക് അയച്ചു കൊടുത്തു. ഇവര്‍ ഈ വീഡിയോ ക്ലിപ്പ് കാട്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുവെന്നാണ് എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദിവസ വേതനക്കാരാണ്. പ്രതികള്‍ തന്റെ കുടുംബത്തെ ആക്രമിക്കുമെന്ന് ഭയന്നാണ് മാതാപിതാക്കളോട് ഇക്കാര്യം പറയാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.
പ്രതികളെല്ലാം പെണ്‍കുട്ടിയുടെ ഗ്രാമത്തിലുളളവരാണ്. പ്രതികളുടെ പീഡനം സഹിക്കാതെ വന്നതോടെയാണ് പെണ്‍കുട്ടി അമ്മയെ വിവരം അറിയിച്ചത്. അമ്മ പെണ്‍കുട്ടിയോടൊപ്പം പൊലീസ് സ്‌റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയുമായിരുന്നു. പരാതിയില്‍ 6 പേരെ പൊലീസ് പിടികൂടി. മറ്റുളളവര്‍ ഒളിവിലാണ്.
