21-കാരനായ മയൂര്‍ പട്ടേലാണ് മെട്രോ ട്രാക്ക് മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടത്. . ദില്ലി മെട്രോയിലെ ശാസ്ത്രി നഗര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. 

ദില്ലി: തൊട്ടടുത്തുള്ള പ്ലാറ്റ്ഫോമിലേക്ക് പോകാന്‍ ട്രാക്കിലൂടെ ഇറങ്ങി നടന്ന യുവാവ് മെട്രോ ട്രെയിനിന് മുന്നില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ദില്ലി മെട്രോയിലെ ശാസ്ത്രി നഗര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. 

21-കാരനായ മയൂര്‍ പട്ടേലാണ് മെട്രോ ട്രാക്ക് മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടത്. ഇയാള്‍ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ നീങ്ങി. ഇത് കണ്ട ഇയാള്‍ പെട്ടെന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ഇതിനോടകം തീവണ്ടി ഇയാളെ ഇടിച്ചിരുന്നു. 

ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്തി പുറത്തിറങ്ങിയപ്പോഴേക്കും ഇയാള്‍ പ്ലാറ്റ്ഫോമില്‍ കയറി ഓടി. ഇയാളെ പിടികൂടി പിഴ ഈടാക്കിയെന്ന് മെട്രോ അധികൃതര്‍ പിന്നീട് അറിയിച്ചു. അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്ക് കടക്കേണ്ടത് എങ്ങനെയായിരുന്നുവെന്ന് അറിയാത്തതിനാലാണ് താന്‍ ട്രാക്ക് മുറിച്ചു കടന്നതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. 

Scroll to load tweet…