കണ്ണൂര്‍‍: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തില്‍ പ്രകോപിതനായി യുവാവ് വീട്ടില്‍കയറി അമ്മയെയും യുവതിയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. പരയ്യന്നൂര്‍ രാമന്തളി ചിറ്റടിയില്‍ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ആക്രമത്തില്‍ പരിക്കേറ്റ യുവതിയെയും അമ്മയെയും പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് തളിയില്‍ സ്വദേശി രഞ്ജിത്തിനെ (28) പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ യുവതിയെ വിവാഹം ചെയ്തുതരണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തു. ഇതിലുള്ള വിരോധം കാരണം വീട്ടില്‍ക്കയറി അക്രമിച്ചതായാണ് പരാതി. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.