ലക്നൗ: ഉത്തർപ്രദേശിലെ ബാസ്തി ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്നു മാതാപിതാക്കളെ രണ്ട് ആൺമക്കൾ ചേർന്ന് കൊലപ്പെടുത്തി. രാം ചൗഹാൻ(63), ഭാര്യ സുനിത(40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉവരുടെ മക്കളായ രാജേഷ്, രാജേന്ദ്ര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടാനമ്മയായ സുനിതയുമായി സ്വത്ത് വിഭജനം സംബന്ധിച്ച് യുവാക്കൾ തർക്കിക്കുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. വീട്ടിലുണ്ടായിരുന്ന കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൊല ചെയ്യാൻ ഉപയോഗിച്ച കോടാലി പോലീസ് കണ്ടെത്തിട്ടുണ്ട്.
