നേരത്തെ കഞ്ചാവ് കടത്തിയതിന് പിടിയിലായിട്ടുണ്ട്

തൃശൂര്‍: തൃശൂർ ഒല്ലൂരിൽ വീട്ടിൽ കഞ്ചാവ് ചെടികൾ നട്ട യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. എടക്കുനി ആലേങ്ങാട്ടുകാരൻ വീട്ടിൽ ലിജോ വർഗ്ഗീസ് ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ ചെടിച്ചട്ടിയിലും പുരയിടത്തിലും നട്ടു വളർത്തിയ നാല് കഞ്ചാവ് ചെടികളും എക്സൈസ് പിടിച്ചെടുത്തു. ഒരു വർഷം മുൻപ് രണ്ട് കിലോ കഞ്ചാവ് കടത്തുന്നതിനിടെ ഇയാളെ എക്സൈസ് പിടികൂടി കേസെടുത്തിരുന്നു. ചെടികൾ എത്തിച്ചത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു.